ദുൽക്കർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സല്യൂട്ട്’. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ദുൽക്കർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദുൽക്കർ പുതിയ ഫോട്ടോ പങ്ക് വച്ചത്. ചിത്രത്തിൽ ദുൽക്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വ്യക്‌തമാക്കുന്ന ഫോട്ടോയാണിത്.
ഐപിഎസ് അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് ദുൽക്കർ സല്യൂട്ടിൽ എത്തുന്നത്. ബോബി-സജ്‌ഞയ് കൂട്ടുകെട്ടിൽ തിരക്കഥ ഒരുങ്ങുന്ന ചിത്രം ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ടതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. സാനിയ ഇയ്യപ്പനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖർ നായകനായ കുറുപ്പ് ആണ് ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
Read also : ലുസൈൽ ബസ് ഡിപ്പോ; 2022 ആദ്യപാദത്തിൽ പൂർത്തിയാകും