ലുസൈൽ ബസ് ഡിപ്പോ; 2022 ആദ്യപാദത്തിൽ പൂർത്തിയാകും

By News Desk, Malabar News
Ajwa Travels

ദോഹ: പബ്‌ളിക് ബസ് ഇൻഫ്രാസ്‌ട്രക്‌ചർ പ്രോഗ്രാമിന്റെ കീഴിലുള്ള ലുസൈലിലെ ബസ് ഡിപ്പോ അടുത്ത വർഷം ആദ്യപാദത്തിൽ പൂർത്തിയാകും. രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരമായ ലുസൈലിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അൽറയ്യാൻ, അൽ വക്‌റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി നാല് ഡിപ്പോകൾ സ്‌ഥാപിക്കുന്നത്. ഇവിടങ്ങളിൽ രാജ്യത്തിന് അനുകൂലമായ ബസുകളുടെ നിർമാണവും അറ്റകുറ്റ പണികളുമാണ് നടക്കുന്നത്. പദ്ധതികൾ ഗതാഗത വാർത്താ വിനിമയ മന്ത്രി ജാസിം ബിൻ സെയ്‌ഫ്‌ അൽ സുലൈത്തി പരിശോധിച്ചു.

പൊതുമരാമത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം പദ്ധതികൾ നടപ്പാക്കുന്നത്. വിനോദത്തിനുള്ള സൗകര്യങ്ങളും പള്ളിയും ഇവിടങ്ങളിൽ ഉണ്ടാകും.

447 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ആദ്യ ഡിപ്പോയാകും ഇതെന്ന് അധികൃതർ വിശദീകരിച്ചു. ഇലക്‌ട്രിക്‌ ചാർജിങ് സ്‌റ്റേഷനുകളും ഡിപ്പോയുടെ ഭാഗമായിരിക്കും.

Also Read: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക്; രാജ്യത്ത് നിരോധിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE