പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) വെട്ടേറ്റത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പരിക്കേറ്റ സുനിലിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം







































