സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

By Team Member, Malabar News
Time Of Ration Shops In Kerala Will Change From Monday
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും, വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക.

വേനൽച്ചൂട് വർധിക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് സംസ്‌ഥാനത്ത് റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ രാവിലെ 8.30 മുതൽ 12.30 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമാണ് സംസ്‌ഥാനത്ത് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്‌ച മുതൽ സമയക്രമത്തിൽ മാറ്റം വരുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ എത്തുന്ന ഉപഭോക്‌താക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

Read also: ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE