തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കനത്ത പോലീസ് സുരക്ഷയിലാണ് ഓഫീസിലേക്ക് മാർച്ച് നടന്നത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞദിവസം സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രവർത്തകർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. ‘ഇന്ത്യയിലെ ജനാധിപത്യം ഇല്ലാതാക്കി, രാജ്യദ്രോഹി കത്തട്ടെ’ എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് കോലം കത്തിച്ചത്. സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് സിപിഐഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഓഫീസിന്റെ ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്‌തിരുന്നു.
Most Read| സംസ്‌ഥാനത്ത് മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്