മോസ്‌കോ: റഷ്യയിൽ ശക്‌തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ പ്രവിശ്യയായ കംചത്‌ക ഉപദ്വീപിലാണ് റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്.
വീട്ടുപകരണങ്ങളും കാറുകളും കുലുങ്ങുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. ഭൂമിയുടെ പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് കംചത്ക.
ഭൂചലനത്തിന് പിന്നാലെ തുടർചലനങ്ങളും ഉണ്ടായതായാണ് റിപ്പോർട്. ജൂലൈയിൽ 8.8 തീവ്രതയുള്ള ഭൂകമ്പം ഇവിടെയുണ്ടായിരുന്നു. റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണതെന്ന് ജിയോളജിക്കൽ സർവേ വ്യക്‌തമാക്കിയിരുന്നു.
ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ- കുറിൽസ്‌ക് മേഖലയിൽ സൂനാമിയും എത്തി. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. 2011ൽ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയിൽ ആണവകന്ദ്രം തകർന്നിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി