കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് മാവോയിസ്‌റ്റ് കബനീദളത്തിന്റെ വധഭീഷണിക്കത്ത്. വിസിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്‌ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെ സര്‍വകലാശാല വിലാസത്തിലാണ് കത്ത് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് സർവകലാശാലയിൽ നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
അതേസമയം വിസിയുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വന്ന കത്ത് വളരെ ഗൗരവമായാണ് പോലീസ് നോക്കിക്കാണുന്നത്. കണ്ണൂര്‍ സിവില്‍ സ്‌റ്റേഷൻ പരിസരത്തുനിന്നാണ് കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Read also: കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം; കോടിയേരി







































