കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം; കോടിയേരി

By Syndicated , Malabar News
Balakrishnan also went to the US
Ajwa Travels

തിരുവനന്തപുരം: എസ്‌ഡിപിഐയും ആർഎസ്എസും കേരളത്തിൽ അക്രമം ഉണ്ടാക്കാൻ മൽസരിക്കുന്നുവെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ ഇരട്ട കൊലപാതകം ഒരിക്കലും ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് ഇരു പാർട്ടികളും ചേർന്ന് കേരളത്തിൽ ഉടനീളം സമാന രീതിയൽ സംഘർഷം സൃഷ്‌ടിക്കുന്നു എന്നും കോടിയേരി പറഞ്ഞു.

സമീപ കാലത്തായി കേരളത്തിൽ അഴിച്ചു വിടുന്ന വർഗീയ പ്രചരണത്തിനു പിന്നിൽ ആർഎസ്എസാണ്. സംസ്‌ഥാനത്തെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴ കൊലപാതക കേസിൽ അന്വേഷണത്തിന് എതിരെയുള്ള ആരോപണങ്ങൾ കോടിയേരി നിഷേധിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവർ തന്നെയാണ് പോലീസിനെ കുറ്റം പറയുന്നത്. ഇന്റലിജൻസ് സംവിധാനത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Read also: പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE