കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്‌ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്. എന്നാൽ, കെ രാധാകൃഷ്‌ണൻ ഡെൽഹിയിൽ ആയിരുന്നതിനാൽ ഇന്നാണ് സമൻസ് കൈപ്പറ്റിയത്.
അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയക്കുമെന്നാണ് വിവരം. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്‌ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി.
അതിനാൽ തന്നെ കെ രാധാകൃഷ്‌ണനെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇഡിയുടെ പുതിയ നീക്കം.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി