ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡെല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതികള്‍ ഉച്ചക്ക് 12.30ക്ക് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കും.
ബീഹാറിലെ വാല്‍മീകി നഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും, 15 സംസ്ഥാനങ്ങളിലായി 64 നിയമസഭ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുട്ടനാട്ടിലെയും, ചവറയിലേയും തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് അപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
Read also: സര്‍വകക്ഷി യോഗം അവസാനിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെടും