Tag: Bihar
ബിഹാറിൽ അധ്യാപക തസ്‌തികയിൽ വ്യാപക ക്രമക്കേട്; 3035 അധ്യാപകരെ പിരിച്ചുവിട്ടു
പട്‌ന: അധ്യാപക തസ്‌തികകൾ സ്വന്തമാക്കാൻ ബിഹാറിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയ 3035 അധ്യാപകരെ ബിഹാർ സർക്കാർ പിരിച്ചുവിട്ടു.
2006നും 2025നുമിടയിൽ നടന്ന അധ്യാപക നിയമനങ്ങളെ...
ഇനി രാജ്യസഭയിൽ; ബിഹാറിൽ നിതീഷ് യുഗം അവസാനിച്ചു
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്‌ളേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ചാണ് രാജി.
മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ,...
‘പുതിയ സർക്കാരിന് ആശംസകൾ’; നിതീഷ് രാജ്യസഭയിലേക്ക്; ബിഹാറിൽ ബിജെപി മുഖ്യമന്ത്രി
പട്‌ന: രാജ്യസഭയിലേക്ക് മൽസരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര...
നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് സൂചന
പട്‌ന: ബിഹാറിൽ വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന് റിപ്പോർട്. നിതീഷ് ഉടൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്നും മാർച്ച് അഞ്ചിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
പത്രികാ...
നിതീഷ് കുമാർ നിഖാബ് ഊരിമാറ്റാൻ ശ്രമിച്ചു; വനിതാ ഡോക്‌ടർ ജോലി ഉപേക്ഷിക്കുന്നു
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന്...
ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; മൂന്ന് ലക്ഷം പേർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: ബിഹാറിലെ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ലക്ഷം പേർക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയത്താണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ബംഗ്ളാദേശ്, നേപ്പാൾ,...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്ത കേസ്; ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു....
ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ
പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷാ വ്യവസ്‌ഥകളുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ...




































