വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക് രംഗത്ത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്‌ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ച പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛതയാണെന്നാണ് മസ്‌കിന്റെ വിമർശനം.
”ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല. ഈ ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛതയാണ്. അതിന് വോട്ട് ചെയ്‌തവർ ഓർത്ത് ലജ്‌ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്‌തുവെന്ന് നിങ്ങൾക്കറിയാം.”- ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു.
മസ്‌കിന്റെ വിമർശനത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലിൽ ഇലോൺ മസ്‌ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡണ്ടിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡണ്ട് അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് രാജിവെച്ചിരുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്‌കിന്റെ പടിയിറക്കം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!