എഐ യുദ്ധം മുറുകും, മസ്‌കിന്റെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ നാളെ പുറത്തിറക്കും

എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്എഐ വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്ബോട്ടാണ് ഗ്രോക് 3. 'ഭൂമിയിലെ ഏറ്റവും സ്‌മാർട്ടായ എഐ' എന്നാണ് ഗ്രോക്ക് 3ക്ക് മസ്‌ക് നൽകിയിരിക്കുന്ന വിശേഷണം.

By Senior Reporter, Malabar News
Elon Musk
Elon Musk
Ajwa Travels

ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3‘ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്എഐ വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്ബോട്ടാണ് ഗ്രോക് 3.

ഉൽഘാടന വേളയിൽ ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി അതേസമയം എക്‌സ്എഐ നടത്തും. ‘ഭൂമിയിലെ ഏറ്റവും സ്‌മാർട്ടായ എഐ’ എന്നാണ് ഗ്രോക്ക് 3ക്ക് മസ്‌ക് നൽകിയിരിക്കുന്ന വിശേഷണം. നിലവിലുള്ള എല്ലാ എഐ പ്ളാറ്റ്‌ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക്ക് 3 നടത്തുകയെന്നും കമ്പനി അവകാശപ്പെടുന്നു.

ഡിജിറ്റൽ വിവരങ്ങൾ അഥവാ ഡേറ്റ ഉപയോഗിച്ചാണ് എഐ പ്ളാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. ഒരു കുട്ടി ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കി വളരുന്നതുപോലെ ഡേറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകൾ ഡേറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 പുലർത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. ഡേറ്റയിൽ തെറ്റുണ്ടെങ്കിൽ അത് കണ്ടെത്തി നീക്കാനും ഇതിന് കഴിയും. സ്‌ഥിരതയും കൃത്യതയും ഇതുവഴി പ്ളാറ്റ്‌ഫോം ഉറപ്പ് വരുത്തുമെന്നും മസ്‌ക് പറയുന്നു.

ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സ്‌ഥാപകരിൽ ഒരാൾ ഇലോൺ മസ്‌ക് ആയിരുന്നു. എന്നാൽ, പിന്നീട് ഓപ്പൺ എഐയുടെ വലിയ വിമർശകനായി മസ്‌ക് മാറി. ലാഭരഹിത രീതിയിൽ വിഭാവനം ചെയ്യപ്പെട്ട കമ്പനി ലാഭക്കണക്കുകളോടെ പ്രവൃത്തിക്കുന്നെന്നായിരുന്നു മസ്‌കിന്റെ ആരോപണം. നിയമയുദ്ധങ്ങളിലേക്കും ഇത് വഴിവെച്ചിരുന്നു.

Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE