ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്‌ഥാപനത്തിന്റെ ഓഫീസിൽ ഇഡി ഉദ്യോഗസ്‌ഥർ റെയ്‌ഡ് ആരംഭിച്ചത്.
കേരളത്തിൽ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. റെയ്‌ഡിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എമ്പുരാൻ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങൾ കത്തിനിൽക്കേ, ഗോകുലം ഗോപാലന്റെ സ്‌ഥാപനത്തിൽ ഇഡി എത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.
എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തർക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാൻ വിവാദമായതോടെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































