കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യമുണ്ട്. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും ഇഡി ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: തിരുവനന്തപുരം വിമാനത്താവളം; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ







































