വയനാട് തുരങ്കപാത; സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി

വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

By Senior Reporter, Malabar News
meppady-anakkampoyil
Representational Image
Ajwa Travels

കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയ്‌ക്ക് സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതിയുടെ അനുമതി. വ്യവസ്‌ഥകളോടെയാണ് അനുമതി. 25 വ്യവസ്‌ഥകളാണ് സമിതി മുന്നോട്ടുവെച്ചത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

30 കിലോമീറ്ററാണ് തുരങ്കപാത. അനുമതി ലഭിച്ച സാഹചര്യത്തിൽ തുരങ്കപാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും. പരിസ്‌ഥിതി ആഘാത സമിതിയുടെ ശുപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഒന്നാം തീയതി സമിതി അനുമതി നൽകിയത്.

പാരിസ്‌ഥിതിക ആഘാതം നേരിടുന്ന മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ, കർശന ഉപാധിയോടെയാണ് അനുമതി നൽകിയിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്‌ഥലങ്ങളിൽ സൂക്ഷ്‌മ സ്‌കെയിൽ മാപ്പിങ് നടത്തിയാകും മുന്നോട്ടുപോവുക. കൂടാതെ, ടണൽ റോഡിന്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പുകൾ നൽകുന്ന കാലാവസ്‌ഥാ സ്‌റ്റേഷനുകൾ സ്‌ഥാപിക്കും.

പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടിയുടെ സാമ്പത്തികാനുമതിയും നേരത്തെ നൽകിയിരുന്നു. താമരശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ‘നൂറ് ദിവസം നൂറ് പദ്ധതികള്‍’ എന്ന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ സെപ്‌തംബറിൽ പദ്ധതിയുടെ സർവേ നടപടികളും ആരംഭിച്ചിരുന്നു.

2021ൽ ആണ് തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയത്. 2022ൽ ആണ് ആദ്യഘട്ട നിർമാണത്തിനായി 685 കോടി രൂപ കിഫ്‌ബി മുഖേന സർക്കാർ അനുവദിച്ചിരുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.

തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്‌ട തുരങ്കപാത.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE