20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നു; കണ്ണീരോടെ അഫ്‌ഗാൻ എംപി

By Desk Reporter, Malabar News
Afghan MP breaks down on reaching India
Ajwa Travels

ന്യൂഡെൽഹി: എനിക്ക് കരയാൻ തോന്നുന്നു, കഴിഞ്ഞ 20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം ഇപ്പോൾ തകർന്നിരിക്കുന്നു. ഇപ്പോൾ വട്ട പൂജ്യമാണ്,”- ഇന്നലെ രാത്രി ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡെൽഹിയിൽ എത്തിയ അഫ്‌ഗാനിസ്‌ഥാൻ എംപി നരേന്ദര്‍ സിംഗ് ഖല്‍സ പറഞ്ഞു. നിറ കണ്ണുകളോടെയാണ് അദ്ദേഹം താലിബാൻ പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാന്റെ നിലവിലെ അവസ്‌ഥ പറഞ്ഞത്.

താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനക്കും അദ്ദേഹം നന്ദി അറിയിച്ചു. 2018ല്‍ ജലാലബാദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് നരേന്ദറിന്റെ പിതാവ് അവതാര്‍ സിംഗ്.

അതേസമയം, അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്ത്യ ഊർജിതമാക്കി. അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങി എത്തിയതായാണ് സൂചന. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാന്റ് ചെയ്‌തത്‌.

അഫ്‌ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ഡെൽഹിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാൻ തടഞ്ഞുവെച്ചതായി വാർത്തകളുണ്ടായിരുന്നു. പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ ഇവരെ വിട്ടയച്ചത്.

ഇന്ന് രാവിലെ 222 ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ട് വിമാനം ഇന്ത്യയിൽ എത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു.

Most Read:  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യം; സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE