ന്യൂഡെൽഹി: നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഈ നിലപാടറിയിച്ചത്. യമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും. ഇതുമായി ബന്ധപ്പെട്ട ഹരജി ഡെൽഹി ഹൈക്കോടതി തീർപ്പാക്കി.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡെൽഹി ഹൈക്കോടതിയിൽ ഹരജി ഫയല്‍ ചെയ്തത്. നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
2017 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തലാല്‍ അബ്ദുമഹ്ദിയെന്ന ആളെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണു കേസ്.
Read Also: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ