മനുഷ്യർ വളർത്തുന്ന അരുമയായ മൃഗമാണ് പൂച്ച. പല ഇനങ്ങളിൽപ്പെട്ട പൂച്ചകളെ കുറിച്ച് നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ച ഏതാണെന്ന് നിങ്ങൾക്കറിയാമോ? ‘ആഷെറ’ എന്ന ഇനത്തിൽപ്പെട്ട പൂച്ചകൾക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ വിലയുള്ളത്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈ പൂച്ചയിനത്തിന്.
വീട്ടുപൂച്ച, ആഫ്രിക്കയിലെ സെൽവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീ പൂച്ചയിനങ്ങളുടെ സങ്കരമാണ് ‘ആഷെറ’. ഒരു പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തതയുള്ളതും സ്‌നേഹമുള്ളതുമായ സ്വഭാവവും ഇവയുടെ പ്രത്യേകതകളാണ്.
8 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെ വിലവരുന്ന സാവന്ന ക്യാറ്റാണ് പൂച്ചകളിലെ മറ്റൊരു വിലകൂടിയ ഇനം. ഇന്റർനാഷണൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്.
വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണ് സെൽവാൽ. സാവന്ന ക്യാറ്റുകൾക്ക് ഈ വലിയ ചെവികൾ കിട്ടിയിട്ടുണ്ട്. സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണ് പൊക്കം. പുള്ളികളുള്ള രോമക്കുപ്പായവും വളരെ ആക്‌ടീവ് സ്വഭാവമുള്ള സാവന്ന ക്യാറ്റിന് വ്യായാമമൊക്കെ നന്നായി വേണം.
Most Read| മെഹുല്‍ ചോക്‌സിയുടെ അറസ്‌റ്റ്; സിബിഐയും ഇഡിയും ബെൽജിയത്തിലേക്ക്