തിരുവനന്തപുരം: ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനമായി. ആസിഫ് കെ യൂസഫിനെ പിരിച്ചുവിടാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നിലവില്‍ കൊല്ലം വികസന അതോറിറ്റി കമ്മിഷണറായ ആസിഫിനെതിരെ നടപടി.
പരീക്ഷ എഴുതുന്നതിന് തൊട്ടുമുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയാകണം എന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാല്‍, ആസിഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം മൂന്നു സാമ്പത്തിക വര്‍ഷത്തിലും ആറു ലക്ഷത്തില്‍ കൂടുതലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് നടപടി.
മാത്രവുമല്ല വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് എതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
തലശ്ശേരി മുന്‍ സബ് കളക്‌ടറായിരുന്ന ആസിഫിനെതിരെ എറണാകുളം ജില്ലാ കളക്‌ടർ നേരത്തെ അന്വേഷണം നടത്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലും ഐഎഎസ് നേടാന്‍ ആസിഫ് കെ യൂസഫ് തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ അന്വേഷണം നടന്നിരുന്നു.
Read Also: കേരളത്തില്‍ ജനുവരി മുതല്‍ കൂടുതല്‍ ട്രെയിനുകള്‍; പരശുറാം ഉള്‍പ്പെടെയുള്ളവ പരിഗണനയില്‍






































