കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി എട്ടിന് നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മൽസരമെന്ന നിലയിൽ ദേശീയതലത്തിലുള്ള പ്രമുഖ താരങ്ങൾ ഇത്തവണയും കൊച്ചിയിൽ ഓടാനെത്തും.
ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്‌ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായാണ് നാലാം തവണയും ഫെഡറൽ ബാങ്ക് ടൈറ്റിൽ സ്‌പോൺസറായി കൊച്ചി മാരത്തണിനൊപ്പം നിലയുറപ്പിക്കുന്നത്.
യൂണിവേഴ്‌സിറ്റി പാർട്‌ണറായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി എത്തുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജെയിനിന്റെ പങ്കാളിത്തം കൂടുതൽ യുവാക്കളെയും വിദ്യാർഥികളെയും മാരത്തണിലേക്ക് ആകർഷിക്കും. ആദ്യ പതിപ്പ് മുതൽ മാരത്തണിന്റെ അവിഭാജ്യ ഘടകമായ ആസ്‌റ്റർ മെഡിസിറ്റിയാണ് ഇത്തവണയും മെഡിക്കൽ പാർട്‌ണർ.
ഇഞ്ചിയോൺ കിയ രണ്ടാം വർഷവും ലീഡ് കാർ പാർട്‌ണറായി മാരത്തണിനൊപ്പമുണ്ട്. വേദനസംഹാരി രംഗത്തെ ക്ളാസിക് ബ്രാൻഡ് ‘ടൈഗർ ബാം’ പെയ്ൻ റിലീഫ് പാർട്‌ണറായും, അതിഥി സേവന രംഗത്തെ മികവുമായി മാരിയറ്റ് കൊച്ചി ഹോസ്‌പിറ്റാലിറ്റി പാർട്‌ണറായും സഹകരിക്കും. താരങ്ങൾക്ക് ഊർജമേകാൻ ‘നോ സീക്രട്ട്‌സ് ‘ ആണ് എനർജി പാർട്‌ണർ.
മാരത്തണിൽ പങ്കെടുക്കാൻ KochiMarathon.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം.
Most Read| ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്‌ക്കളുടെ സംരക്ഷണ വലയം




































