പാലക്കാട്: ജില്ലയിൽ മുൻകരുതൽ നിർദ്ദേശവുമായി അഗ്‌നിരക്ഷാ സേന. നദികളുടെയും തോടുകളുടെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണം. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ ഇടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും താമസിക്കുന്നവർ നിർദ്ദേശം ലഭിച്ചാലുടൻ മാറിത്താമസിക്കണം. അടിയന്തിര സാഹചര്യത്തിൽ സേനയുമായി ബന്ധപ്പെടാൻ ജില്ലാ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അഗ്‌നിരക്ഷാ സേന കേന്ദ്രങ്ങൾ: കഞ്ചിക്കോട്: 0491 2569701, കോങ്ങാട്: 0491 2847101, ഷൊർണൂർ: 0466 2222701, പട്ടാമ്പി: 0466 2955101, മണ്ണാർക്കാട്: 0492 4230303, ആലത്തൂർ: 0492 2222150, വടക്കഞ്ചേരി: 0492 2256101, ചിറ്റൂർ: 0492 3222499, കൊല്ലങ്കോട്: 0492 3262101.
Most Read: കടലാക്രമണത്തിന് സാധ്യത, മൽസ്യബന്ധനം വിലക്കി; 11 ജില്ലകളിൽ യെല്ലോ അലർട്






































