ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്തയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവുമായി ഡെൽഹി ഫയർഫോഴ്സ് രംഗത്തെത്തി. ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് വ്യക്തമാക്കി.
മാർച്ച് 14നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിച്ചത്. 15 മിനിറ്റിനുള്ളിൽ തീയണച്ചു. വീട്ടുപകരങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെ സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചത്തെന്നും അദ്ദേഹം വിശദീകരിച്ചു. യശ്വന്ത് വർമയുടെ വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതെന്നായിരുന്നു അനൗദ്യോഗിക റിപ്പോർട്.
സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷക സംഘടനയടക്കം രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. അതിനിടെ, ജസ്വന്ത് വർമയെ സ്ഥലംമാറ്റിയ നടപടി അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പണം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സംഭവത്തിൽ സുപ്രീം കോടതി മാർഗനിർദ്ദേശപ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലം മാറ്റത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി അറിയിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി