പാറശ്ശാല: കുളത്തൂർ ഗ്രാമപഞ്ചത്തിലെ അഞ്ച് തലയുള്ള പന കൗതുക കാഴ്‌ചയാകുന്നു. കുളത്തൂർ ഫണമുഖത്ത് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഭൂമിയിലാണ് അപൂർവ കാഴ്‌ചയൊരുക്കി അഞ്ച് തലയുള്ള പനയുള്ളത്. സാധാരണയായി ഒറ്റത്തടി വൃക്ഷമായ പനയ്‌ക്ക്, അഞ്ചുതലയുള്ളത് നാട്ടുകാരിൽ കൗതുകമുണർത്തി.
സാധാരണ പനകളെപോലെ ഒറ്റത്തടിയായി വളർന്നുവന്ന പനയുടെ മുകളിൽ നിന്ന് അഞ്ച് തലകൾ വളരുകയായിരുന്നു. 30 വർഷത്തിലധികമായി ഈ പന കൗതുകമുണർത്തി ഇവിടെ സ്‌ഥിതി ചെയ്യുന്നുണ്ട്. പ്രധാന തടിയിൽ നിന്ന് വളർന്ന അഞ്ച് തലകളും ആൺപനകളാണ്. പ്രദേശത്തുണ്ടായിരുന്ന നിരവധി പനകൾ മുറിച്ച് മാറ്റപ്പെട്ടെങ്കിലും കൗതുകമായി മാറിയ അഞ്ച് തലയുള്ള പന ഇന്നും നിലനിർത്തിയിട്ടുണ്ട്.
പ്രദേശവാസികൾ തങ്ങളുടെ നാടിന്റെ അടയാളമായാണ് ഈ അപൂർവ വൃക്ഷത്തെ സംരക്ഷിക്കുന്നത്. കൂനൻ പനകൾ പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു തടിയിൽ അഞ്ച് തലയുള്ള പേന അപൂർവമായിരിക്കും. അപൂർവമായ ഈ പനയെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്.
Most Read| ‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി