ശ്രീനഗർ: ജമ്മു കശ്‍മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ജവാൻമാർക്കും പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്‌ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ജമ്മു കശ്‌മീർ പോലീസും ഓപ്പറേഷനിൽ പങ്കെടുത്തു. അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ സൈന്യം സുരക്ഷാ പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ