കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാംബരൻ (65) ആണ് മരിച്ചത്. നാല് പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്






































