ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്‌

By Trainee Reporter, Malabar News
Dog attack in kannur chembilode
Representational Image
Ajwa Travels

കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48), താഴെചൊവ്വ സ്വദേശിനിയായ പുഷ്‌പജ (54) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വാർഡിലെ സുബ്രമണ്യസ്വാമി ക്ഷേത്ര പരിസരങ്ങളിൽ താമസിക്കുന്നവരാണ് കടിയേറ്റവരിൽ കൂടുതൽ. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുക്കളയിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കുന്ന സുശീലയെ പിറകിൽ നിന്നെത്തിയാണ് പേപ്പട്ടി കടിച്ചത്. ബഹളം കേട്ടെത്തിയ മകൻ ശ്രീജിത്തിന് പട്ടിയെ പിടിച്ച് മാറ്റുമ്പോഴാണ് കടിയേറ്റത്. മുഖത്തും കൈക്കുമാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പേപ്പട്ടിയെ കണ്ടെത്താനായില്ല. പേപ്പട്ടി ഭീതിയിൽ പ്രദേശത്തെ ആളുകൾ ഇപ്പോൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.

Read Also: പാലിയേക്കര ടോള്‍ പ്ളാസയിൽ കത്തിയാക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE