കണ്ണൂർ: ഡിജിറ്റൽ റീസർവേ കേരളയുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ സർവേയ്‌ക്ക് തുടക്കമായി. പൈലറ്റ് സർവേ എന്ന നിലയിൽ നാല് വില്ലേജുകളിലാണ് ആദ്യഘട്ടം നടക്കുന്നത്. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും. കോട്ടയം, തലശ്ശേരി വില്ലേജുകളിലേത് അടുത്ത ദിവസങ്ങളിൽ നടത്തും. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ 500ൽപരം സേവനങ്ങൾ ഒരു ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിയുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും.
ഭൂവിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പാക്കുക, റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്‌റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്‌ടീവ് അഡ്‌മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്‌സ് (ഇഫക്‌ടീവ് മാപ്പിങ് ആപ്ളിക്കേഷൻ പാക്കേജ് ഫോർ സർവേയിങ്) എന്നിവ ഏകോപിപ്പിച്ച് റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുക, ഭൂവിവരങ്ങൾ കാലാനുസൃതമാക്കുക തുടങ്ങിയവ നടപ്പാക്കും.
ഓൺലൈൻ അപേക്ഷാ സമർപ്പണവും തീർപ്പാക്കലും എളുപ്പമാക്കുക, വസ്‌തുക്കളുടെ പോക്കുവരവും വികസന പ്രവർത്തനങ്ങളും ഡോക്യുമെന്റേഷനും വേഗത്തിലാക്കുക എന്നിവയും നേട്ടങ്ങളാണ്. കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവേ ചെയ്യുന്നതിന് സർവേ ഓഫ് ഇന്ത്യ ഡയറക്‌ടറും സംസ്‌ഥാന സർവേ ഡയറക്‌ടറും തമ്മിൽ ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. 20 ശതമാനം ഭൂപ്രദേശം ഡ്രോൺ മുഖേനയും അവശേഷിക്കുന്നവ കോർസ് ആർടികെ, റോബോട്ടിക്‌സ് ഇടിഎസ് ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവേ ചെയ്യുക.
Read Also: മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ