പാലിയേക്കര ടോള്‍ പ്ളാസയിൽ കത്തിയാക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

By Staff Reporter, Malabar News
Paliyekkara toll plaza-attack
Ajwa Travels

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയിലെ ജീവനക്കാര്‍ക്കുനേരെ അജ്‌ഞാത സംഘത്തിന്റെ കത്തിയാക്രമണം. ടോള്‍ പ്ളാസയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടിബി അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറ്റില്‍ കുത്തേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്‌ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. അജ്‌ഞാതരായ രണ്ട് യുവാക്കള്‍ ടോള്‍ പ്ളാസയില്‍ എത്തി ജീവനക്കാരെ തിരഞ്ഞുപിടിച്ച് കുത്തുകയും പിന്നാലെ രക്ഷപ്പെടുകയും ആയിരുന്നു.

ടോള്‍ പ്ളാസയില്‍ അന്നേദിവസം രാത്രി 8.30ന് ജീവനക്കാരും കാര്‍ യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. അങ്കമാലി സ്വദേശിയുടേതായിരുന്നു ഈ കാര്‍. ടോള്‍ നല്‍കാനാവില്ലെന്നും ബാരിക്കേഡ് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതേത്തുടർന്നാണ് വാക്കേറ്റമുണ്ടായത്.

അതേസമയം ഈ കാർ യാത്രക്കാർ തന്നെയാകാം ജീവനക്കാരെ ആക്രമിക്കാന്‍ ആരെയെങ്കിലും നിയോഗിച്ചതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Read: ‘കേരളം വിട്ടുപോകണം എന്നാഗ്രഹിച്ചിട്ടില്ല, തന്നെ ചവിട്ടി പുറത്താക്കുന്നു’; സാബു എം ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE