കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ

By Desk Reporter, Malabar News
Youth Congress activists attacked in Chavara
Representational Image
Ajwa Travels

തിരുവനന്തപുരം: കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി(77) നെയാണ് ബീച്ചിന് പിന്നിലെ ഹോട്ടലിൽ അവശനിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപ് കോവളത്ത് എത്തിയ അദ്ദേഹത്തിന് വീഴ്‌ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം.

തുടർന്ന് അദ്ദേഹം ചികിൽസയിൽ കഴിയുകയായിരുന്നു. കോവളം പോലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ മുറുവുകളിൽ ഉറുമ്പരിച്ചിരുന്നു.

ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. നിലവിൽ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Read Also: ദത്ത് വിവാദം; ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE