ദത്ത് വിവാദം; ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

By Desk Reporter, Malabar News
Baby-abduction-Complaint
Ajwa Travels

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കുന്നത്. ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം.

കുഞ്ഞിന്റെ സാമ്പിൾ എടുത്ത ശേഷം ഇന്നലെ വൈകിട്ടോടെ ആണ് അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ സ്വീകരിച്ചത്. നടപടികൾ വേഗത്തിലാക്കുന്നതിൽ തൃപ്‌തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിൾ ശേഖരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു.

ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിയോഗിച്ച പ്രത്യേക സംഘം ഞായറാഴ്‌ച രാത്രി ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലാണ് കുട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം വരുന്നത് വരെ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ സംരക്ഷണയിലായിരിക്കും കുട്ടി. അതിന് ശേഷം സംരക്ഷിക്കാൻ കഴിയുന്ന ആളെ കണ്ടെത്തി കൈമാറും.

Most Read:  ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE