തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്ഥാനാർഥിയാകും. പത്മിനി തോമസ് പാളയത്ത് മൽസരിക്കും. കോൺഗ്രസ് വിട്ടുവന്ന തമ്പാനൂർ സതീഷ് തമ്പാനൂരിലും മൽസരിക്കും.
67 സ്ഥാനാർഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കും.
തലസ്ഥാനത്തെ സാധ്യതകൾ യാഥാർഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നേമം: എംആർ ഗോപൻ, വഴുതക്കാട്: ലത ബാലചന്ദ്രൻ, പേട്ട: പി. അശോക് കുമാർ, പട്ടം: അഞ്ജന, കുടപ്പനക്കുന്ന്: ഷീജ ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനിൽ, കാര്യവട്ടം: സന്ധ്യറാണി എസ്എസ് എന്നിവർ മൽസരിക്കും.
Most Read| വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി








































