ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തമിഴ്നാട് ഇന്ന് രാവിലെ തുറന്നു. ഇതോടെ ആകെ അഞ്ച് ഷട്ടറുകളിലൂടെ വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കിവിടുകയാണ്. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വർധിച്ചിട്ടുണ്ട്. 3947 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറിയിരുന്നു.
ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്റെ സമീപനത്തിന് എതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങൾക്കിടയിലും ശക്തമാണ്. ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
Most Read: അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി; ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത്







































