ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന് വീട്ടിൽ രാജേന്ദ്രൻ (52) എന്നിവരെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി.
സ്വർണപ്പണിക്കാരനായ രാജേന്ദ്രൻ സ്വർണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജമായി വളകൾ നിർമിച്ച് പണയം വെച്ച് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ നേരത്തെ അറസ്‌റ്റിലായ കിഴൂർ എരഞ്ഞിക്കളം വീട്ടിൽ രാധാകൃഷ്‌ണനെ (35) കോടതി റിമാൻഡ് ചെയ്‌തിരുന്നു.
Most Read: കൗമാരക്കാരിലെ വാക്‌സിനേഷൻ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍







































