പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്സൈസും, റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിശാഖപട്ടണത്ത് നിന്നും തൃശൂരിൽ വിൽപ്പന നടത്താൻ വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദീപ് മുൻപ് കഞ്ചാവു കടത്തിയ കേസിൽ ആന്ധ്രയിലെ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫ് എസ്ഐ കെ മാധേശ്വരന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണു പ്രതികളെ പിടികൂടിയത്.
Read also : ജി സുധാകരന് എതിരായ പരാതി; ഇന്ന് പ്രത്യേക യോഗം








































