കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാലുദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരുപവൻ സ്വർണത്തിന്റെ വില 72,000 രൂപയ്‌ക്ക് താഴെയെത്തി. 71,520 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 8940 രൂപയാണ് ഇന്ന് ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസം 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്‌താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്‌ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അക്ഷയതൃതീയ പടിവാതിലിൽ എത്തിനിൽക്കേ സ്വർണാഭരണ പ്രിയർക്കും വിവാഹം ഉൾപ്പടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വലിയ ആശ്വാസമാണ് ഇന്ന്. ഈ മാസം 30നാണ് അക്ഷയതൃതീയ. ഇന്നത്തെ വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 111.80 രൂപയും കിലോഗ്രാമിന് 1,11,800 രൂപയുമാണ്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ