തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർച്ച. വ്യാഴാഴ്ച പവന് 200 രൂപ കൂടി വർധിച്ച് വില 36,000 കടന്നു. നിലവിൽ 36,120 രൂപയാണ് സംസ്ഥാനത്തെ സ്വർണവില. കൂടാതെ ഗ്രാമിന് 25 രൂപ കൂടി വർധിച്ച് 4,515 രൂപയായി ഉയർന്നു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ 1,200 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില 35,920 രൂപ ആയിരുന്നു. സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ച തുടരുമ്പോഴും ആഗോളവിപണിയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളറാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ദിവസം 1,829.55 നിലവാരത്തിലെത്തിയ ശേഷം വില കുറയുകയായിരുന്നു. ഇത് കഴിഞ്ഞ 4 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വില നിലവാരമാണ്.
കൂടാതെ രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 48,265 രൂപയായും കുറഞ്ഞു. എന്നാൽ വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
Read also : കൊല്ലത്ത് കിണറിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം







































