കൊല്ലത്ത് കിണറിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

By News Desk, Malabar News
accident while cleaning well in kollam 3 died
Ajwa Travels

കൊല്ലം: കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിൽ കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.

കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നാലെ ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. 100 അടിയോളം താഴ്‌ചയുള്ള കിണറിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആഴം കൂടിയതിനാൽ ഓക്‌സിജൻ ലഭിക്കാതെ നാല് പേരും ബോധരഹിതരായിരുന്നു. പുറത്തെത്തിച്ചപ്പോഴേക്കും മൂന്ന് പേരുടെ മരണം സംഭവിച്ചു. ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

Also Read: പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസ്; അന്വേഷണം കൊടി സുനിയിലേക്ക്; തെളിവുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE