കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,580 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി 320 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു എങ്കിലും ഇന്ന് വര്‍ധിക്കുക ആയിരുന്നു.
ജനുവരി 5നായിരുന്നു ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണവില രേഖപ്പെടുത്തിയത്. 38,400 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. പവന് 36,400 രൂപ ഉണ്ടായിരുന്ന ജനുവരി 16നാണ് ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്.
National News: കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി







































