ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320 രൂപ ഉയർന്ന് 89,400 രൂപയിലാണ് പവന്റെ വ്യാപാരം.
18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കൂടി 9225 രൂപയായി. ഗ്രാമിന് ഒരു രൂപ ഉയർന്ന് 161 രൂപയാണ് വെള്ളിവില. ഓഹരി, കടപ്പത്ര വിപണികൾ കനത്ത ചാഞ്ചാട്ടത്തിലേക്ക് വീണ പശ്‌ചാത്തലത്തിൽ, സുരക്ഷിത താവളമെന്നോണം നിക്ഷേപകർ തൽക്കാലത്തേക്ക് ഗോൾഡ് ഇടിഎഫുകൾ പോലുള്ള നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റിയതാണ് വില വീണ്ടും കൂടാൻ വഴിയൊരുക്കിയത്.
കഴിഞ്ഞദിവസം വൻതോതിൽ നിലമെച്ചപ്പെടുത്തിയ യുഎസ് ഡോളർ ഇൻഡക്‌സും യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) അൽപ്പം താഴ്‌ന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി. സെപ്‌തംബർ ഒമ്പതിനാണ് കേരളത്തിൽ സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ഓരോ ദിവസവും വില വർധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്





































