കൊച്ചി: ഇന്നലെ ഉണ്ടായ നേരിയ ഇടിവിന് ശേഷം സംസ്‌ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപ വർധിച്ച് 35,840 രൂപയിലെത്തി. സ്വർണം ഗ്രാമിന് 15 രൂപ കൂടി 4480 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 35,720 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ജൂലൈ മാസത്തില്‍ തുടർച്ചയായി വില വർധിക്കുന്ന സ്‌ഥിതിയാണ് ഉണ്ടായത്. ഇന്നലെയാണ് ആദ്യമായി ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടായത്.
Most Read: അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ





































