അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ

By Siva Prasad, Special Correspondent (Film)
  • Follow author on
Action OTT Short Film Festival 2021; Prizes worth INR 3 lakh
'ആക്ഷൻ ഒടിടി' സിഇഒയും സംഘവും ഫെസ്‌റ്റിവൽ പ്രചരണ പോസ്‌റ്റർ റിലീസ് ചെയ്യുന്നു
Ajwa Travels

കൊച്ചി: ഇന്ത്യയിലെ മുഴുവൻ ഭാഷകൾക്കുമായി ആക്ഷൻ ഒടിടി പ്ളാറ്റ്‌ഫോം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021 വരുന്നു. ഓഗസ്‌റ്റ് 20 മുതലാണ് മൽസരം നടക്കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ആകെ നൽകുന്നത്.

കലയും, സംസ്‌കാരവും, ചലച്ചിത്രഭാഷയും അതിന്റെ ഉന്നതിയിൽ നിലനിർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഫെസ്‌റ്റിവലിന്റെ ജൂറി പാനൽ മലയാളത്തിലെയും, മറ്റിതര ഭാഷകളിലെയും ചലച്ചിത്രങ്ങളെ നല്ല രീതിയിൽ വിലയിരുത്തുന്ന വ്യക്‌തിത്വങ്ങൾ അടങ്ങുന്നവർ ആയിരിക്കും.

മൽസരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. തിരഞ്ഞെടുക്കുന്ന എൻട്രികൾ ഓഗസ്‌റ്റ് 20 മുതൽ ആക്ഷൻ ഒടിടിയിൽ റിലീസ് ചെയ്‌തു തുടങ്ങും. മൽസരത്തിൽ പങ്കെടുക്കാൻ ആവശ്യമായ അപേക്ഷാ ഫോം ലഭിക്കുന്നതിനായി 8089 3400 83 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബന്ധപ്പെടുക. ആ സമയം ആവശ്യമായ അപേക്ഷാഫോമും മറ്റും അപേക്ഷകർക്ക് ലഭിക്കും. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്‌റ്റ് 15ആണ്.

വേഗതയേറിയ ഡൗണ്‍ലോഡിങ് സിസ്‌റ്റത്തിലൂടെ ആൻഡ്രോയ്‌ഡ്, ഐഒഎസ്, സ്‌മാർട്‌ ടിവി, ആപ്പിള്‍ ടിവി തുടങ്ങിയ എല്ലാ ആധുനിക ഓണ്‍ലൈന്‍ മീഡിയയിലൂടെയും ലോകത്തെ ഏത് രാജ്യത്ത്നിന്നും കാണാവുന്ന, ഒട്ടേറെ സവിശേഷതകളുള്ള ഏറ്റവും ആധുനികമായ ഒടിടി പ്ളാറ്റ്‌ഫോം ആയിരിക്കും ആക്ഷൻ ഒടിടി. ഓഗസ്‌റ്റ് 17 (ചിങ്ങം1) മുതല്‍ ആക്ഷൻ ഒടിടി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും; കമ്പനി സിഇഒ വിശദീകരിച്ചു.

Action OTT Short Film Festival 2021; Prizes worth INR 3 lakh

മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഉള്ള പുതിയതും പഴയതുമായ സിനിമകളും ആക്ഷൻ ഒടിടിയിൽ ലഭ്യമാകും. മികച്ച വെബ് സീരിസുകളും ആക്ഷൻ ഒടിടി റിലീസ് ചെയ്യും.

ഇവർ റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെല്ലാം കാഴ്‌ചക്കാരുടെ എണ്ണവും കമന്റും ചിത്രത്തിന്റെ നിർമാതാവിന് നേരിട്ട് അപ്പോള്‍തന്നെ അറിയാനാകുന്ന സാങ്കേതിക മുഖവും ഇവർ ഒരുക്കുന്നുണ്ട്. സിനിമകള്‍, സീരീസുകള്‍ എന്നിവ റിലീസ് ചെയ്യാനും മറ്റു സംശയങ്ങൾക്കും 9656-744-858 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ കമ്പനി സിഇഒ വിജേഷ് പിള്ള, ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ ഡയറക്‌ടറും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കുന്നുമ്മൽ, പിആർഒ പി ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Most Read: രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

COMMENTS

  1. ചേട്ടാ ഇതിനെതിരെ എന്താ കേസെടുക്കാത്തത് ? Press club-ൽ കയറിയാൽ കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ട എന്ന നിയമം ഉണ്ടോ? അതോ അതിനകത്ത് കോവിഡ് പകരാതിരിക്കാനുള്ള എന്തെങ്കിലും സംവിധാനം ഉണ്ടോ?

  2. ഇവർക്കൊക്കെ എന്ത് തോന്ന്യാസം കാട്ടിയാലും കുഴപ്പമില്ല….. നമ്മളെ പോലുള്ള സാധാരണക്കാരുടെ നെഞ്ചത് കയറാൻ ഇല്ലാത്ത മാനദണ്ഡം ഉണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE