കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. വെള്ളിയാഴ്ച പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 38,400 രൂപയിൽ എത്തി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസത്തിനിടെ 720 രൂപയാണ് പവന് വർധിച്ചത്.
ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം വില കുത്തനെ ഉയർന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില. ഡോളർ കരുത്താർജിച്ചതും അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമാണ് വിപണിയിൽ പ്രതിഫലിച്ചത്.







































