കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. സ്വർണം ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ വിൽപന നിരക്ക്. പവന് 36,800 രൂപയിലാണ് ഇന്ന് വിൽപന നടത്തുന്നത്.
ജനുവരി 30ന്, സ്വർണം ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്‌ട്ര സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,861 ഡോളറാണ് നിലവിലെ നിരക്ക്.
Also Read: കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു