കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽ നിന്ന് 36,880 രൂപയായി ഉയർന്നിരുന്നു.
ആഗോള വിപണിയിൽ നാലുമാസത്തെ ഉയർന്ന നിലവാരത്തിൽ എത്തിയശേഷം സ്വർണവിലയിൽ നേരിയതോതിൽ ഇടിവുണ്ടായി. ഔൺസിന് 1,894.88 ഡോളറായി കുറഞ്ഞു. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വർധനവുമാണ് വില ഇടിവിന് കാരണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read also: സ്‌നേഹജക്കൊരു ‘സ്‌നേഹ വീട്’; താക്കോൽദാനം ഇന്ന്







































