തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം ചുമത്തും. നൂറുകോടിയിലധികം രൂപയുടെ സ്വർണക്കടത്ത് നടന്നതിനാൽ കുറ്റം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻഐഎ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ശ്രമിച്ചുവെന്നത് മാത്രമാണ് നിലവിൽ സ്വർണക്കടത്ത് പ്രതികൾക്ക് മേൽ നിലനിൽക്കുന്ന കുറ്റമെന്ന് എൻഐഎ പറയുന്നു. യുഎപിഎ ചുമത്തിയിട്ടുണ്ടെങ്കിലും ഇത് നിലനിൽക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കുമെന്ന് എൻഐഎ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവരെ പിടികൂടാൻ സാധിക്കാത്തതാണ് വെല്ലുവിളി ആയിരിക്കുന്നതെന്നും എൻഐഎ കൂട്ടിച്ചേർത്തു.
Also Read: നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി






































