മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1.078 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് മലപ്പുറം കരുവാരകുണ്ട് സ്വദേശി നസൂബിനെ അറസ്‌റ്റ് ചെയ്‌തു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ നസൂബ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്.
സ്വർണക്കടത്ത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ കസ്‌റ്റംസ് പ്രിവന്റീവ് ആണ് സ്വർണം പിടികൂടിയത്. ഡിവിഷൻ അസിസ്‌റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ സി സുരേഷ് ബാബു, സന്തോഷ് ജോൺ, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, എം സന്തോഷ് കുമാർ, ഇവി മോഹനൻ എന്നിവരാണ് സ്വർണം പിടികൂടാൻ എത്തിയ കസ്‌റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read also : ആശുപത്രികളിൽ രോഗികൾക്ക് ഇടമില്ല; വഡോദരയിൽ മുസ്‌ലിം പള്ളി കോവിഡ് ആശുപത്രിയായി




































