കണ്ണൂർ : ഈ വർഷം 5 മാസത്തിനിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 12.20 കോടി രൂപ വില വരുന്ന സ്വർണം. 26.31 കിലോഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. ജനുവരി 2ആം തീയതിയാണ് ഈ വർഷം ആദ്യമായി കണ്ണൂരിൽ നിന്നും സ്വർണം പിടികൂടിയത്. 2 യാത്രക്കാരിൽ നിന്നായി 85.55 ലക്ഷം രൂപ വില വരുന്ന സ്വർണമായിരുന്നു അന്ന് പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശിയായ യാത്രക്കാരനിൽ നിന്നും 52.98 ലക്ഷം രൂപ വിലവരുന്ന 1.14 കിലോ സ്വർണവും, തുടർന്ന് ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ നാദാപുരം തൂണേരി സ്വദേശിയിൽ നിന്നും 32.56 ലക്ഷം രൂപ വിലവരുന്ന സ്വർണവുമാണ് ഈ വർഷം ആദ്യം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
തുടർന്ന് ജനുവരിയിൽ 8, ഫെബ്രുവരിയിൽ 5, മാർച്ചിൽ 8, ഏപ്രിലിൽ 3, മെയ് മാസത്തിൽ 3 എന്നിങ്ങനെയാണ് സ്വർണം കടത്തിയതിന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ.
Read also : പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം







































