പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

By Desk Reporter, Malabar News
The deplorable condition of the road; Locals in protest
Ajwa Travels

കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

അലാമിപ്പള്ളി ബസ് സ്‌റ്റാൻഡിന് തെക്കുവശത്തു നിന്ന്‌ തുടങ്ങി കല്ലഞ്ചിറ റോഡിലേക്ക് ചേരുന്ന ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. 10 വർഷം മുൻപ് ഫ്രണ്ട്‌സ് ക്ളബ് പ്രവർത്തകരാണ് നാട്ടുകാരുമായി ചേർന്ന് ഈ റോഡ് നിർമിച്ചത്.

എന്നാൽ ഇതിനുശേഷം റോഡിൽ അറ്റകുറ്റപ്പണികളോ നവീകരണമോ നടന്നിട്ടില്ല. മഴക്കാലമായതോടെ തകർന്നു കിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാതായി. റോഡിന്റെ ശോചനീയാവസ്‌ഥ പലതവണ വാർഡുസഭകളിൽ ഉന്നയിച്ചതായി നാട്ടുകാർ പറയുന്നു. ഈ റോഡ് നിർമിച്ചതിന് ശേഷം പ്രദേശത്ത് വന്ന മിക്ക റോഡുകളും നവീകരിച്ചു. എന്നാൽ അപ്പോഴെല്ലാം ഇതിനെ മാത്രമായി അവഗണിക്കുകയാണ് എന്നും നാട്ടുകാർ ആക്ഷേപിച്ചു.

അതേസമയം, റോഡിന്റെ പകുതിഭാഗം ഒരുവർഷം മുൻപ് കോൺക്രീറ്റ് ചെയ്‌തതായി വാർഡ് കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ വിവി രമേശൻ പറഞ്ഞു. ബാക്കിഭാഗം നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും ലോക്ക്ഡൗണും മറ്റും കാരണം പണി നീണ്ടു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Malabar News:  നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE