നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു

By Desk Reporter, Malabar News
Police tighten control
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ കരുളായിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കരുളായി അങ്ങാടിയിലെ വ്യാപാര സ്‌ഥാപനം പൂട്ടിച്ചു. അനാവശ്യമായി റോഡിലിറങ്ങിയ അൻപതോളം പേരെ ആന്റിജൻ പരിശോധനക്ക് വിധേയരാക്കി.

കരുളായിയിൽ കോവിഡ് വ്യാപനം കൂടിവരികയാണ്. നിലവിൽ അഞ്ഞൂറോളം രോഗികളാണ് ഇവിടെ ഉള്ളത്. ഇതേത്തുടർന്ന് പഞ്ചായത്തിനെ വീണ്ടും കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന 11, 13, 15 വാർഡുകളിലെ ഇടവഴികൾ വാർഡ് ആർആർടിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ അടച്ചു.

കോവിഡ് ബാധിതർ കൂടുതലുള്ള വാർഡുകളായ കരുളായി, വലമ്പുറം, പിലാക്കോട്ടുപാടം വാർഡുകളിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങുകയോ മറ്റു വാർഡുകളിലേക്ക് അനാവശ്യമായി പ്രവേശിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകി. സഹായം ആവശ്യമുള്ളവർക്ക് വാർഡംഗങ്ങളുടെ നേതൃത്വത്തിലുള്ള വാർഡ് ആർആർടികളെയോ പഞ്ചായത്ത് സഹായകേന്ദ്രവുമായോ ബന്ധപ്പെടാമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അഞ്ചേരിയൻ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ അങ്ങാടിയിലും ഉൾപ്രദേശങ്ങളിലും വ്യാപക പരിശോധനകൾ നടത്തും. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്‌ഥാപനങ്ങൾക്ക്‌ എതിരെ കടകൾ പൂട്ടിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കുകയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്‌തമാക്കി.

Malabar News:  മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE